വർക്കല :യുവാവിന്റെ വിരലിൽ കുടുങ്ങിയ ലോഹമോതിരം അഗ്നിരക്ഷാസേന പുറത്തെടുത്തു. ആമസോൺ സാധനങ്ങളുടെ വിതരണക്കാരനായ വർക്കല, വടശ്ശേരിക്കോണം സ്വദേശി അർജുന്റെ (19 ) കൈയിലാണ് മുറിച്ചുമാറ്റാൻ കഴിയാത്ത വിധത്തിൽ ലോഹമോതിരം കുടുങ്ങിയത്. എന്തോ കടിച്ചതിനെത്തുടർന്ന് മോതിരം കിടന്ന വിരലിൽ നീരായി. മോതിരം ഊരിമാറ്റാൻ കഴിയാതായി. വേദന അസഹ്യമായതിനെത്തുടർന്ന് വെളളിയാഴ്ച രാവിലെ അർജുൻ വർക്കല അഗ്നിരക്ഷാനിലയത്തിലെത്തുകയായി
