മുസ്ലിം ലീഗിൽ നിന്നും പ്രവർത്തകർ സി.ഐ.ടി.യുവിൽ അംഗമായെന്ന തരത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മുസ്ലിം ലീഗ് ചിറയിൻകീഴ് പഞ്ചായത്ത് സെക്രട്ടറിയും എസ്.ടി.യു ഓട്ടോ തൊഴിലാളി യൂണിയൻ പ്രസിഡന്റുമായ ഷാഫി പെരുമാതുറ അറിയിച്ചു.സി.ഐ.ടി.യു യൂണിയനിൽ നിന്നും തെറ്റി നിൽക്കുന്ന പ്രവർത്തകരെ പിടിച്ച് നിർത്താനായുള്ള അടിസ്ഥാനരഹിതമായ വാർത്തകൾ പടച്ചുണ്ടാക്കുന്നതിനാണ് സി.ഐ.ടി.യു ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞൂ.ലീഗിൽ നിന്നും രാജിവെച്ച് സി.ഐ.ടി.യുവിൽ അംഗമായ ഒരാളെ ചൂണ്ടിക്കാട്ടാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
