ആറ്റിങ്ങൽ: ആറ്റിങ്ങൽ ബൈപാസ് നിർമാണം ഇനിയും വൈകാതെ യാഥാർഥ്യമാക്കുന്നതിന് സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് അടൂർ പ്രകാശ് എം പി ലോകസഭയിൽ ആവശ്യപ്പെട്ടു. ഈ പദ്ധതിയുടെ 3-എ വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞ ജൂണിൽ അവസാനിച്ചിരുന്നു. കാലാവധി നീട്ടണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചിരുന്നില്ല. സമയബന്ധിതമായി 3-ഡി വിജ്ഞാപനം ഇറക്കാൻ സാധിക്കാത്തതിനാൽ 3-എ ഇതിനു മുൻപും അസാധുവായിരുന്നു. പുതിയ വിജ്ഞാപനമിറക്കി നടപടിക്രമങ്ങൾ വീണ്ടും തുടങ്ങേണ്ട അവസ്ഥയാണുള്ളത്. എന്നാൽ നാഷണൽ ഹൈവേ അതോറിറ്റിയുടേത് മെല്ലെപ്പോക്ക് സമീപനമാണ്. നടപടികൾ വേഗത്തിലാക്കുന്നതിന് സർക്കാർ നിർദ്ദേശം നൽകണമെന്ന് അടൂർ പ്രകാശ് ആവശ്യപ്പെട്ടു.
