കണിയാപുരം സബ് ജില്ലാ കലോത്സവത്തിൽ ജനറൽ വിഭാഗത്തിലും അറബിക് വിഭാഗത്തിലും മികവ് തെളിയിച്ച് കണിയാപുരം ഗവ.യു.പി.സ്കൂൾ.എൽ.പി,യു.പി തലങ്ങളിൽ (ജനറൽ വിഭാഗത്തിൽ) ഓവറോൾ ഒന്നാം സ്ഥാനവും അറബിക് കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും സ്കൂൾ സ്വന്തമാക്കി. തുടർച്ചയായി അഞ്ചാം തവണയാണ് സബ് ജില്ലാ കലോത്സവത്തിൽ എൽ.പി.യു.പി ഓവറോൾ കിരീടം സ്കൂൾ നേടുന്നത്.
കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ജേതാക്കളായ കുട്ടികളേയും പരിശീലനം നൽകിയ അധ്യാപകരേയും സ്കൂൾ പിറ്റിഎ യുടേയും എസ്.എം.സി.യുടേയും നേതൃത്വത്തിൽ അനുമോദിച്ചു.
സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ എം.ജലീൽ ഉദ്ഘാടനം ചെയ്തു.അണ്ടൂർക്കോണം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പൊടിമോൻ അഷ്റഫ് കുട്ടികളേയും അധ്യാപകരേയും അനുമോദിച്ചു. എസ്.എം.സി.ചെയർമാൻ
ഷിറാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് പുഷ്ക്കലാമ്മാൾ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അമീർ.എം നന്ദിയും രേഖപ്പെടുത്തി.ചടങ്ങിൽ സംഗീതാധ്യാപകൻ ശാന്ത റാം, നാസറുദീൻ ,ലൈലടീച്ചർ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
നസീമ ബീവി, എം.പി.റ്റി എ പ്രസിഡൻ്റ് ധന്യ ,ഫസീല ,കുമാരി ബിന്ദു ,മഞ്ജു എൽ.ആർ ,കല , സീജ,സൗമ്യ, നാദിർഷ ,ഷിബു.എസ് എന്നിവർ സംബന്ധിച്ചു.