ചെറുന്നിയൂർ: ചെറുന്നിയൂർ പഞ്ചായത്തിലെ ദളവാപുരം- ഒലിപ്പുവിള റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അഡ്വ ബി സത്യൻ എംഎൽഎ തുടക്കം കുറിച്ചു. തീരദേശ വികസന ഫണ്ടിൽ നിന്നും 23 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമിക്കുന്നത്. ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. നവപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.കൃഷ്ണൻകുട്ടി, സലിം ഇസ്മായിൽ, രജനി അനിൽ തുടങ്ങിയവർ സംസാരിച്ചു.