പഴയകുന്നുമ്മേൽ:ആരോഗ്യവകുപ്പിൽ ജോലി ലഭിച്ചതിനെ തുടർന്ന് പഴയകുന്നുമ്മേൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു രാജിവെച്ചു. കാനാറ വാർഡിൽ നിന്നും സി.പി.എം. പ്രതിനിധിയായാണ് സിന്ധു തിരഞ്ഞെടുക്കപ്പെട്ടത്. പാർട്ടി അനുമതിയോടെയാണ് രാജി സമർപ്പിക്കുന്നതെന്ന് സിന്ധു പറഞ്ഞു. 17 അംഗ പഞ്ചായത്തിൽ സിന്ധുവിന്റെ രാജി ഭരണമാറ്റം ഉണ്ടാക്കില്ല. സി.പി.എം. ഒൻപത്, സി.പി.ഐ. മൂന്ന്, കോൺഗ്രസ് മൂന്ന്, സ്വതന്ത്രർ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
