Search
Close this search box.

കിളിമാനൂർ മ‍ഞ്ഞപ്പാറ ​ഗവ. യുപിഎസിൽ ‘നീലക്കടുവകൾ’ വിരുന്നെത്തി

ei60B2G58300

കിളിമാനൂർ: മ‍ഞ്ഞപ്പാറ ​ഗവ. യുപിഎസിലെ ശലഭോദ്യാനത്തിൽ വിരുന്നുവന്ന അതിഥികൾ കുരുന്നുകളുടെ മനം കവർന്നു. നൂറിലധികം നീലക്കടുവകളാണെത്തിയത്. സഹ്യപർവത നിരകളിൽ പാർക്കുന്ന ഇവ നവംബറിലാണ്‌ കൂട്ടമായി എത്തുന്നത്. വിരുന്നുകാരിൽ കൂടുതലും ആൺശലഭങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. സ്കൂളിലെ ശലഭോദ്യാനത്തിൽ കാണപ്പെടുന്ന കിലുക്കി (ക്രോട്ടലേറിയ റെറ്റ്യൂസ ) ചെടികളുടെ സാന്നിധ്യമാണ്  ശലഭങ്ങളെ ആകർഷിക്കുന്നത്‌. അപൂർവമായി കിട്ടിയ അവസരം കുട്ടികൾ ശലഭങ്ങളോട് കൂട്ടുകൂടാനും  ഇവയെ കൈവെള്ളയിലേക്ക് ഒതുക്കാനും മത്സരിച്ചു.

നീലക്കടുവകളെ കൂടാതെ വഴന ശലഭം, അരളി ശലഭം, നാട്ടുറോസ്, വിറവാലൻ, വിലാസിനി, ചക്കരശലഭം ചെങ്കണ്ണി, ചൊട്ടശലഭങ്ങൾ, പുലിത്തെയ്യൻ, തീച്ചിറകൻ, തവിടൻ, തകരമുത്തി. നാരകശലഭം, നീലക്കുടുക്ക, വയങ്കതൻ, എരിക്കു തപ്പി, മഞ്ഞപാപ്പാത്തി തുടങ്ങി അമ്പതോളം വർഗത്തിൽപ്പെട്ട നൂറുകണക്കിന് വർണശലഭങ്ങൾ പാറിനടക്കുന്നു.  ഇന്ത്യയിലെ ഏറ്റവും വലിയ ശലഭങ്ങളിലൊന്നായ ഗരുഡശലഭം മുതൽ ഏറ്റവും ചെറിയ പുൽനീലിവരെ സ്ഥിരം വിരുന്നുകാരാണ്‌. പരിസ്ഥിതി പ്രവർത്തകനും ശലഭ നിരീക്ഷകനുമായ കിരൺ പാങ്ങോടിന്റെ നേതൃത്വത്തിലാണ്‌  ശലഭോദ്യാനം ആരംഭിച്ചത്‌. സ്കൂൾ  ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാലനം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!