ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് സംസ്ഥാന സർക്കാരിന്റെ കാലവർഷ കെടുതി ഫണ്ടിൽ നിന്നും 16.92 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉഴമലയ്ക്കൽ സുനിൽ കുമാർ അറിയിച്ചു.എലിയാവൂർ ശിവക്ഷേത്രം റോഡ് – 5.60 ലക്ഷം. പത്തേക്കർ -വാലൂക്കോണം റോഡ്- 5.60 ലക്ഷം.കുര്യാത്തി – പള്ളിവേട്ട റോഡ്- 5.72 ലക്ഷം എന്നീ റോഡുകൾക്കാണ് ഭരണാനുമതി ലഭിച്ചത്