ആറ്റിങ്ങൽ : ആറ്റിങ്ങൽ മൂന്നുമുക്കിനടുത്ത് നിയന്ത്രണം വിട്ട കാർ നിർമാണം നടക്കുന്ന ഓടയിലേക്ക് വീണു. ഇന്നലെ രാത്രി 11അര മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട കാർ ഓടയിലേക്ക് മറിയുകയായിരുന്നു. KL 07 CT 2323 ബെൻസ് കാറാണ് അപകടത്തിൽപെട്ടത്. ക്രയിൻ ഉപയോഗിച്ച് കാർ മുകളിലേക്ക് കയറ്റി. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ലെന്നാണ് വിവരം. ആറ്റിങ്ങൽ പോലീസ് മേൽനടപടി സ്വീകരിച്ചു.
