നെടുമങ്ങാട് : ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി കേസ്സിൽ ഒരു വർഷമായി പോലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന പ്രതി പിടിയിലായി. നെടുമങ്ങാട്, പനവൂർ, വിഷ്ണു ഭവനിൽ വിഷ്ണുവിനെയാണ് നെടുമങ്ങാട് ഡി വൈ എസ് പി സ്റ്റുവർട്ട് കീലറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേക്ഷണ സംഘം പിടികൂടിയത്.
ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം കേസ്സിൽ നിന്നും രക്ഷപ്പെടാൻ വിവാഹം രജിസ്റ്റർ ചെയ്ത് ജീവിച്ച് വരവെ പട്ടികജാതി പേരു പറഞ്ഞ് വീണ്ടും നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ഒടുവിൽ പ്രതിയുടെ പീഡനം സഹിക്കവയ്യാതെ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയെ തുടർന്ന് പ്രതിയായ വിഷ്ണു വിദേശ രാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും ഒളിവിൽ കഴിഞ്ഞു വരവെയാണ് പിടിയിലാകുന്നത്.
ഡി എ എൻ എസ് എ എഫ് ടീമിലെ ജി.എ എസ്.ഐ സജു, സി.പി.ഓ സതികുമാർ എന്നിവർ ചേർന്ന് ഒരു മാസക്കാലമായി മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷിച്ചതിൽ പ്രതി മൊബൈൽ മാറി മാറി ഉപയോഗിച്ചം സ്വിച്ച് ഓഫ് ചെയ്തും കബളിപ്പിച്ച് 26ന് വെളുപ്പിന് 1.30 തോടെ തിരുവനന്തപുരം പാളയത്തുള്ള ലോഡ്ജിൽ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേക്ഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് എസ് ഐ സുനിൽ ഗോപി സംഘവും എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.