ആറ്റിങ്ങൽ : നാളെ മുതൽ ടാറിങ് ജോലികൾക്ക് ആയി ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് അടച്ചിടും. 2 ദിവസത്തെ നവീകരണ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നാണ് വിവരം. സ്റ്റാൻഡിനു അകം പൊട്ടിപ്പൊളിഞ്ഞ് യാത്രക്കാർക്ക് ആകെ ബുദ്ധിമുട്ട് ആയിരുന്നു. നിരവധി തവണ സ്റ്റാൻഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാണിച്ച് ആറ്റിങ്ങൽ വാർത്ത വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.
സ്റ്റാൻഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സ്റ്റാൻഡ് അടച്ചിടുന്ന സാഹചര്യത്തിൽ കച്ചേരി ജംഗ്ഷൻ കഴിഞ്ഞ് വരുന്ന ബസ്സുകൾ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി കാര്യാലയത്തിന് സമീപവും വെഞ്ഞാറമൂട്, മൂന്നുമുക്ക് ഭാഗത്ത് നിന്നൊക്കെ വരുന്ന ബസ്സുകൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കഴിഞ്ഞ് പാലസ് റോഡിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് പുറത്തും നിർത്തും എന്നും അറിയിപ്പുണ്ട്.
ഗതാഗത തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.