Search
Close this search box.

9 വയസ്സുകാരിയെ പീഡിപ്പിച്ച 55 കാരൻ ആറ്റിങ്ങൽ പോലീസ് പിടിയിൽ

eiHF19T78458

ആറ്റിങ്ങൽ : 9 വയസ്സുകാരിയെ പീഡിപ്പിച്ച 55കാരനെ ആറ്റിങ്ങൽ പോലീസ് പിടികൂടി. അയിലം മൈവള്ളിയേലയിൽ തട്ടാൻവിളാകത്ത് വീട്ടിൽ ജനാർദ്ദൻ നായരുടെ മകൻ രവീന്ദ്രൻ നായർ (55)രെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങലിൽ ദിവസവേതനത്തിന് ജോലി നോക്കി വന്നിരുന്നയാളാണ് പ്രതി.

പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അകന്ന ബന്ധുവാണ് പ്രതി. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രതി പ്രായപൂർത്തിയാകാത്ത കുട്ടിയെ സ്‌കൂളിലേക്കും ട്യൂഷൻ ക്ലാസുകളിലേക്കും പോകുന്ന വഴിയിൽ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയ്ക്ക് മിഠായി നൽകി ആരും ഇല്ലാത്ത സ്ഥലങ്ങളിലേക്ക് കൂട്ടി കൊണ്ടുപോയാണ് പീഡനം നടത്തിയിരുന്നത്. മാത്രമല്ല പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഇയാൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. മാതാപിതാക്കളുടെ പരാതി പ്രകാരം,  കഴിഞ്ഞ ഒരു മാസമായി കുട്ടി മാനസികമായി പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ കാണിച്ചിരുന്നെങ്കിലും അവർക്ക് കാരണം കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്ന് മാതാപിതാക്കളും അധ്യാപകരും കുട്ടിക്ക് കൗൺസിലിംഗ് നൽകി. അപ്പോഴാണ് കുട്ടി സംഭവങ്ങൾ പുറത്തു പറയുന്നത്. “ഞായറാഴ്ച രാത്രി ഞങ്ങൾക്ക് പരാതി ലഭിച്ചു. കുട്ടിയുടെ വീട് സന്ദർശിച്ച് അന്വേഷണം നടത്തി പരാതി സ്ഥിരീകരിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച കുട്ടിയുടെ മൊഴി എടുക്കുകയും ചൊവ്വാഴ്ച രാവിലെ തന്നെ ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് ആറ്റിങ്ങൽ എസ്‌ഐ സനൂജ് പറഞ്ഞു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!