പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാസ്‌കൂളിലെയും ക്ലാസ് റൂമുകളിൽ ലൈബ്രറികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്‌കൂളുകളിലും ലൈബ്രറികൾ സജ്ജമാക്കിയതിന്റെ പഞ്ചായത്തു തല സമ്പൂർണ്ണ ക്ലാസ് ലൈബ്രറി പ്രഘ്യപാനം മുരുക്കുംപുഴ എൽ പി എസിൽ പ്രസിഡന്റ് വേങ്ങോട് മധു നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വിദ്യാഭ്യാസ ആരോഗ്യ ചെയർമാൻ വേണു ഗോപാലൻ നായർ, മെമ്പർമാരായ ജൂലിയറ്റ് പോൾ, സിന്ധു. സി. പി, ഹെഡ്മിസ്ട്രസ് ജുബൈറാ ബീവി, എസ്. എം. സി ചെയർമാൻ ശ്യാം കുമാർ. ജെ, പി ടി എ പ്രസിഡന്റ് ഷീബ. എൻ, അഹമ്മദാലി, എന്നിവർ സംസ്സാരിച്ചു.
