നെടുമങ്ങാട് : സംസ്ഥാന സർക്കാർ നെടുമങ്ങാട് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിന് 6 കോടി രൂപ മുടക്കി നിർമ്മിക്കുന്ന പുതിയ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം മന്ത്രി കെ.ടി. ജലീൽ നിർവഹിച്ചു. സി.ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സ്പെഷ്യൽ കെട്ടിട വിഭാഗം എക്സി.എൻജിനിയർ ബിജു .കെ.ആർ റിപ്പോർട്ട് അവതരിപ്പിച്ചു.നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, വൈസ് ചെയർപേഴ്സൺ ലേഖ വിക്രമൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.ആർ. സുരേഷ്, പി.ഹരികേശൻനായർ, കൗൺസിലർമാരായ എ.ഷാജി, സി.സാബു, അഡ്വ.ആർ.ജയദേവൻ, പാട്ടത്തിൽ ഷെരീഫ്, പി.ടി.എ വൈസ് പ്രസിഡന്റ് റഫീഖ്, സൂപ്രണ്ട് ഡി.ഗോപൻ തുടങ്ങിയവർ സംസാരിച്ചു.
