Search
Close this search box.

മൂന്നുമൂക്കിനു സമീപം ഓട നിർമാണം കഴിഞ്ഞു, പക്ഷെ റോഡിന്റെ അവസ്ഥയോ?

ei7EQAI95773

ആറ്റിങ്ങൽ : ദേശീയ പാതയിൽ ആറ്റിങ്ങൽ മൂന്നുമുക്കിന് സമീപം ഡ്രീംസ്‌ തിയേറ്ററിന് മുന്നിൽ ദിവസങ്ങൾ നീണ്ട ഓട നിർമാണം കഴിഞ്ഞ ചൊവ്വാഴ്ചയോടെ പൂർത്തിയായി. ഓട നിർമാണ സമയത്ത് നിരവധി ചെറുതും വലുതുമായ അപകടങ്ങളാണ് ഇവിടെ നടന്നത്. ഒടുവിൽ എംഎൽഎ സ്ഥലം സന്ദർശിച്ച് ഉടൻ നിർമാണം പൂർത്തിയാക്കാൻ നിർദേശം നൽകുകയായിരുന്നു. എന്തായാലും റോഡിനു കുറുകെയുള്ള ഓട സ്ലാബ് ഇട്ട് മൂടി വാഹനങ്ങൾക്ക് കടന്നു പോകാനുള്ള രീതിയിലാക്കി. പക്ഷെ ഇവിടെ റോഡിന്റെ അവസ്ഥ വളരെ പരിതാപകരമാണ്.

റോഡിൽ ഉയർന്നു നിൽക്കുന്ന സ്ലാബും, റോഡ് വെട്ടിപ്പൊളിച്ച ഭാഗത്തെ കുഴിയും ചിതറിക്കിടക്കുന്ന മെറ്റൽ കഷണങ്ങളും എല്ലാം ഇവിടെ അപകട സാധ്യത ഉണ്ടാക്കുന്നെന്ന് നാട്ടുകാർ പറയുന്നു. മാത്രമല്ല റോഡിന്റെ ഈ ദുരവസ്ഥ കാരണം ഇവിടെ എപ്പോഴും ഗതാഗത കുരുക്കാണ്. കെഎസ്ആർടിസി ബസ്സുകളും വലിയ വാഹനങ്ങളും ഉൾപ്പടെ എല്ലാ തരം യാത്രക്കാരും ആംബുലൻസുകളും കടന്നു പോകുന്ന റോഡിന്റെ ഈ അവസ്ഥ പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ്. ജനപ്രതിനിധികൾ അടിയന്തിരമായി ഇടപെട്ടുകൊണ്ട് റോഡിലെ ദുരവസ്ഥ മാറ്റി ഗതാഗത സൗകര്യം മെച്ചപ്പെടുത്തണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!