പെരുമാതുറ : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് പാറകൊണ്ട് പോകുന്നതിന് പെരുമാതുറ മുതലപ്പൊഴിയിൽ നിർമ്മിക്കുന്ന വാർഫിൽ വലിയ കപ്പാലുകൾ നകൂരമിടുന്നതിനായി പൊഴിമുഖത്തെ മണൽ കൂടുതൽ ആഴത്തിൽ നീക്കുന്നതിനായുള്ള ദൗത്യവുമായി ശാന്തിനഗർ 11 എന്ന ഡ്രജർ മുതലപ്പൊഴിയിൽ എത്തി. മൂന്ന് ആഴ്ച കൊണ്ട് 6 മീറ്റർ താഴ്ചയിൽ 400 മീറ്റർ നീളത്തിൽ പൊഴിമുഖത്തെ മണൽ നീക്കം ചെയ്യുന്നതാണ് ദൗത്യം. കഴിഞ്ഞ ദിവസം രാത്രിയോടെ മുതലപ്പൊഴിയിൽ എത്തിയ ശാന്തി സാഗർ 11 പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തികരിച്ച് ഡിസംബർ 5 മുതൽ ഡ്രജിംഗ് ആരംഭിക്കും.കുഴിചെടുക്കുന്ന മണൽ പെരുമാതുറ – താഴംമ്പള്ളിയിലെ കടൽ തീരത്ത് നിഷേപ്പിക്കാനാണ് തീരുമാനം. മത്സ്യതൊഴിലാളികൾക്ക് ബുന്ധിമുട്ടുകൾ സൃഷ്ടിക്കാത്ത പ്രവർത്തനങ്ങളാണു നടക്കുകയെന്നാണ് അധീകൃതർ പറയുന്നത്. ഒരു വർഷത്തിന് മുമ്പ് പൊഴി മുഖത്തെ കല്ലുകളും മണലും മാറ്റുന്നതിനായി എത്തിയ ശാന്തിസാഗർ 14 ന് പുറമെയാണ് ശാന്തി സാഗർ 11 എത്തിയിരിക്കുന്നത്.നിലവധി അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇവിടം മണൽ നിങ്ങുന്നതോട് കൂടി അപകടങ്ങൾക്ക് അറുത്തി വരുമെന്ന പ്രതീക്ഷയിലാണ് മത്സ്യതൊഴിലാളികൾ.
