Search
Close this search box.

മോഡൽ പാർലമെൻറ് മത്സരത്തിൽ നാവായിക്കുളം ഗവ ഹയർ സെക്കൻഡറി സ്കൂളിന് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം

ei18DKG26229

നാവായിക്കുളം : സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മോഡൽ പാർലമെൻറ് മത്സരത്തിൽ നാവായിക്കുളം ഗവൺമെൻറ് ഹയർ സെക്കൻഡറി ഒന്നാം സ്ഥാനം. പ്ലസ് ടു വിഭാഗത്തിനായി സംഘടിപ്പിച്ച മത്സരത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 26 സ്കൂളുകൾ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിൽ തന്നെ അഭിമാനാർഹമായ നേട്ടമാണ് നാവായിക്കുളം ഗവൺമെൻറ് ഹയർസെക്കൻഡറി കരസ്ഥമാക്കിയത്. ഇക്കഴിഞ്ഞ നവംബർ രണ്ടിന് ആയിരുന്നു സംസ്ഥാനതല മത്സരം നടന്നത്.

ബെസ്റ്റ് പാർലമെന്റേറിയനായി നവമി പ്രദീപ് എന്ന വിദ്യാർത്ഥിനിയെ തിരഞ്ഞെടുത്തു. ഡൽഹിയിൽ നടക്കുന്ന പാർലമെന്റിൽ പങ്കെടുത്ത് സ്ഥിതിഗതികൾ വിലയിരുത്താൻ നവമി പ്രദീപിന് അവസരം ലഭിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ബാബുവിന്റെ പിന്തുണയിൽ സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപിക ബീനാ തങ്കമാണ് ഇതുസംബന്ധിച്ച് വിദ്യാർഥികൾക്ക് പരിശീലനം നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!