Search
Close this search box.

ആട്ടോറിക്ഷയ്ക്കുള്ളിൽ നിന്നും ബാസ് റ്റ്യൂബ് മോഷണം: പ്രതികൾ അറസ്റ്റിൽ

eiRE46435311

നെടുമങ്ങാട് : റോഡ് സൈഡിൽ രാത്രി സമയം പാർക്ക്‌ ചെയ്തിരുന്ന ആട്ടോറിക്ഷയ്ക്കുള്ളിൽ നിന്നും ബാസ് റ്റ്യൂബ്  മോഷണം ചെയ്തെടുത്ത കോസിൽ രണ്ട് പേർ അറസ്റ്റിൽ. വട്ടിയൂർക്കാവ് വില്ലേജിൽ തൊഴുവൻകോട് വട്ടവിള പുത്തൻ വീട്ടിൽ നിന്നും കുടപ്പനകുന്ന് വില്ലേജിൽ അമ്പലമുക്ക് വയലിക്കട TC4/5 –ാം നമ്പർ രാമചന്ദ്രന്റെ വീട്ടിൽ വാടകയ്ക്കു താമസിച്ചു വരുന്ന  ദേവന്റെ മകൻ  സുനിൽ കുമാർ (33) , കരകുളം വില്ലേജിൽ നെടുംപാറ കുന്നിൽ വീട്ടിൽ നിന്നും  കുടപ്പനകുന്ന് വില്ലേജിൽ  അമ്പലമുക്ക് വയലിക്കട TC4/5 –ാം നമ്പർ രാമചന്ദ്രന്റെ വീട്ടിൽ വാടകയ്ക്കു താമസിച്ചു വരുന്ന രവിയുടെ മകൻ ഉണ്ണിക്കുട്ടൻ എന്നു വിളിക്കുന്ന വിഷ്ണു (18) എന്നിവരാണ് നെടുമങ്ങാട് പോലീസിന്റെ  പിടിയിലായത്.

നെടുംപാറ  റോഡ് സൈഡിൽ രാത്രി സമയം പാർക്ക്‌ ചെയ്തിരുന്ന ആട്ടോറിക്ഷയ്ക്കുള്ളിൽ നിന്നും ബാസ് റ്റ്യൂബ്  മോഷണം ചെയ്തെടുത്ത കോസിലാണ് ഇരുവരും പിടിയിലായത്. ഏണിക്കര സ്വദേശിയായ ബിനു നെടുപാറ റോഡ് സൈഡിൽ പാർക്ക്‌ ചെയ്തിരുന്ന ആട്ടോറിക്ഷയിൽ നിന്നുമാണ് മോഷണം ചെയ്തെടുത്തത്. ബിനുവിന്റെ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സുനിൽകുമാർ വിവിധ സ്റ്റേഷനുകളിൽ സമാനമായ കേസുകളിൽ പ്രതിയാണ്.

നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട്കീലറുടെ നിർദേശാനുസരണം നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ  വി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ  സബ് ഇൻസ്‌പെക്ടർമാരായ സുനിൽ ഗോപി, അബ്ദുൽ ഖാദർ, വേണു, ജിഎസ്സിപിഒ ബിജു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.  കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!