കല്ലറ: സംസ്കൃതി എഡ്യൂസ്റ്റേഷൻ കല്ലറയുടെ സംസ്കാരിക ചിഹ്നമാണ് എന്ന് അടൂർ പ്രകാശ് എം പി പറഞ്ഞു.സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ സംസ്കൃതി എഡ്യൂസ്ഷന്റെ ഹൈടെക് ക്ലാസ് മുറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരേ സമയം 40 കുട്ടികളെ പരിശീലിപ്പിക്കാവുന്ന ഹൈടെക് ലാബിനോടൊപ്പം അനായാസമായി ഇംഗ്ലീഷ്, ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്നതിനായി ഭാഷാ ലാബും തയ്യാറാക്കിയിട്ടുണ്ട്. ഹൈടെക് ക്ലാസ്സുമുറിയില്‍ സ്ഥാപിച്ചിട്ടുള്ള വലിയ സ്ക്രീനില്‍ ദൃശ്യങ്ങള്‍ തെളിയും. ഇതുമായി ബന്ധിപ്പിച്ചിട്ടുള്ള ഇയര്‍ ഫോണുകള്‍, ലാപ് ടോപ്പുകൾ ഓരോ കുട്ടിക്കും ലഭിക്കും. പദസ്ഥിരത ഉറപ്പാക്കുന്നതിനുള്ള ‘വൊക്കാബുലറി’ ബില്‍ഡിംഗ് ആണ് ആദ്യഘട്ടത്തില്‍ നടക്കുക. ചെറിയ വാക്കുകളിലൂടെ തുടങ്ങി പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കുവാനുള്ള ഭാഷാജ്ഞാനത്തിലേക്ക് കുട്ടികള്‍ എത്തും. ഉദ്ഘാടന പരിപാടിയിൽ കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.ശിവദാസൻ അധ്യക്ഷത വഹിച്ചു. സംസ്കൃതി എഡ്യൂസ് റ്റേഷൻ പ്രിൻസിപ്പൾ എസ് നിഷാദ് സ്വാഗതവും വൈസ് പ്രിൻസിപ്പാൾ ഉല്ലാസ് ഉപേന്ദ്രൻ നന്ദിയും പറഞ്ഞു.വാർഡ് മെമ്പർ ദീപാ ദാസ്ക്കർ,കല്ലറ ബിജു, എസ്.കെ സതീഷ്, കല്ലറ സതീശൻ,യൂസഫ്,അധ്യാപകരായ അബ്സൽ, ദിനീത്, രക്ഷാകർത്താക്കൾ പങ്കെടുത്തു.
