Search
Close this search box.

അഖിലേന്ത്യ കൺസ്ട്രക്ഷൻ വർക്കേഴ്സ്സ് ഫെഡറേഷൻ (സി.ഐ.റ്റി.യു) ഒപ്പ് ശേഖരണം

eiB52BU17673

ആറ്റിങ്ങൽ: രാജ്യത്തെ നിർമ്മാണമേഖലയിൽ പണിയെടുക്കുന്ന ഒരു കോടി തൊഴിലാളികളെയും അവരെ ആശ്രയിച്ചു ജീവിക്കുന്ന 20 കോടി കുടുംബാംഗങ്ങളുടെയും ജീവിതം തകർക്കുന്ന കേന്ദ്ര നിയമങ്ങൾക്കെതിരെ അഖിലേന്ത്യാകൺസ്ട്രക്ഷൻ വർക്കേഴ്സ്സ് ഫെഡറേഷൻ (സി ഐ റ്റി യു) വിന്റെ നേതൃത്വത്തിൽ ഒരു കോടി ഒപ്പു ശേഖരിച്ചു ലോകസഭാ സ്പീക്കർക്ക് നൽകും. ഡിസംബർ 5ന് പാർലമെൻറ് മാർച്ചോടെ സ്പീക്കർക്ക് നിവേദനം നൽകും. ആറ്റിങ്ങലിൽ നടന്ന ഒപ്പുശേഖരണ പരിപാടി സി ഐ റ്റി യു സംസ്ഥാന കമ്മിറ്റിയംഗം ആർ രാമു ഉദ്ഘാഘാടനം ചെയ്തു.യൂണിയൻ ഏര്യാ പ്രസിഡന്റ് എസ് രജു അദ്ധ്യക്ഷനായി. യൂണിയൻ ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, എം മുരളി, ചന്ദ്രബോസ്, സി പ്രദീപ്, കൗൺസിലർ സന്തോഷ് എന്നിവർ സംസാരിച്ചു.(ഫോട്ടോ: അഖിലേന്ത്യാകൺസ്ട്രക്ഷൻ വർക്കേഴ്സ്സ് ഫെഡറേഷൻ (സി ഐ റ്റി യു) വിന്റെ നേതൃത്വത്തിൽ ഒരു കോടി ഒപ്പു ശേഖരിക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങലിൽ നടന്ന ഒപ്പ് ശേഖരണം സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം ആർ രാമു ഉദ്ഘാടനം ചെയ്യുന്നു)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!