വർക്കല : വർക്കല ചിലക്കൂർ കടപ്പുറത്ത് ഭീമൻ തിമിംഗലം കരയ്ക്കടിഞ്ഞു. ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് ഭീമൻ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞതായി കാണുന്നത്. തുടർന്ന് മത്സ്യത്തൊഴിലാളികൾ അറിയിച്ചതു പ്രകാരം വർക്കല മുനിസിപ്പൽ ഹെൽത്ത് വിഭാഗവും വർക്കല ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. ഒടുവിൽ ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തി തിമിംഗലത്തെ കടൽ തീരത്ത് തന്നെ മറവുചെയ്തു.
