ചുള്ളിമാനൂർ : ആട്ടുകാൽ മീന്നിലം അങ്കണവാടി പനവൂർ പി.എച്ച്.എം.കെ.എം. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്.യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുനരുദ്ധരിച്ചു. വാർഡ് മെമ്പർ സുലോചന നവീകരിച്ച അങ്കണവാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻറ് ഷാജി അധ്യക്ഷനായി. പ്രിൻസിപ്പൽ ശ്രീകുമാർ നായർ, പ്രോഗ്രാം ഓഫീസർ നസീറാ ബീവി, സദാശിവൻ നായർ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ മാനേജർ മുഹ്സിൻ കുട്ടികൾക്കുള്ള വൈറ്റ്ബോർഡ്, കളിക്കോപ്പുകൾ, ചിത്രരചന ബുക്കുകൾ, ക്രയോൺസ് എന്നിവ കൈമാറി. 2002-04 വി.എച്ച്.എസ്.സി ബാച്ചിലെ വിദ്യാർത്ഥികൾ ഫാൻ സമ്മാനമായി നൽകി.
