Search
Close this search box.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ

eiSJ2H499942

കഠിനംകുളം: കഠിനംകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച വയോധികനെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. കഠിനംകുളം കണക്കപ്പിള്ള പാലത്തിനു സമീപം സലാഹുദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ തന്നെ 8, 11 വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് വിവരം. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ഇൻസ്പെക്ടർ പി ബി വിനോദ് കുമാർ, സബ് ഇൻസ്പെക്ടർ പി അഭിലാഷ്, സവാദ് ഖാൻ, കൃഷ്ണപ്രസാദ്, ഷാജി, സിപിഒ സജിൻ, സജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ 24 മണിക്കൂറിനകം പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!