വാമനപുരം : പൊട്ടക്കിണറ്റിൽ വീണ പോത്തിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. വാമനപുരം പൂവണത്തുംമൂട് ചരുവിള വീട്ടിൽ സോമന്റെ പോത്താണ് കഴിഞ്ഞ ദിവസം രാവിലെ കിണറ്റിൽ അകപ്പെട്ടത്. വീടിനടുത്തുള്ള പുരയിടത്തിൽ മേയാൻ വിട്ട പോത്ത്, പുരയിടത്തിലുണ്ടായിരുന്ന പൊട്ടക്കിണറ്റിൽ വീഴുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ വെഞ്ഞാറമൂട് ഫയർ ഫോഴ്സ് പോത്തിനെ രക്ഷപ്പെടുത്തി.
