വർക്കലയിൽ തെരുവുനായ ശല്യം രൂക്ഷം – വിദേശിക്കും നാലുവയസ്സുകാരനുമടക്കം നിരവധിപേർക്ക് കടിയേറ്റു

ei9UK8S6301

വർക്കല: കുരയ്ക്കണ്ണി കാക്കോട് മുക്കിൽ ഒരു വിദേശിയും നാലുവയസ്സുകാരനുമടക്കം നിരവധിപേർക്ക് തെരുവുനായയുടെ കടിയേറ്റു. ഒരു വിദേശിക്കും കുരയ്ക്കണ്ണി ഗസ്റ്റ് ഹൗസിനുസമീപം വിജയാഭവനിൽ നവീൻ(നാല്), കുരയ്ക്കണ്ണി കൗസ്തുഭത്തിൽ ശശിധരൻനായർ(70), ദേവകി മന്ദിരത്തിൽ ഉണ്ണികൃഷ്ണൻനായർ(70) തുടങ്ങിയവർക്കുമാണ് കടിയേറ്റത്.

വിദേശി സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവർ വർക്കല താലൂക്കാശുപത്രിയിലും ചികിത്സ തേടി. കഴിഞ്ഞദിവസം വൈകുന്നേരവും രാവിലെയുമായാണ് നായ ആളുകളെ കടിച്ചത്. പട്ടിക്ക് പേവിഷബാധയുള്ളതായി സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!