ആലംകോട് : ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ആലംകോട് ഗുരുനാഗപ്പൻകാവിൽ സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. 3 ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം പുഴുവരിച്ച നിലയിൽ ആണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. 40 വയസ്സ് പ്രായം തോന്നിക്കുന്ന ആളാണെന്നാണ് നിഗമനം. ആളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ മൃതദേഹത്തിനു സമീപത്ത് മദ്യക്കുപ്പികൾ ഉണ്ടായിരുന്നു. ആറ്റിങ്ങൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
