മംഗലപുരം:bഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പാച്ചിറ പണയിൽ വീട്ടിൽ മധു(51)വിനെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഓട്ടോറിക്ഷാഡ്രൈവറായ മധു, യുവതിയെ കുന്നിനകത്ത് ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതിയുടെ ബന്ധുക്കൾ മംഗലപുരം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പ്രതിയെ റിമാൻഡ് ചെയ്തു