ചിറയിൻകീഴ്: ചിറയിൻകീഴ് പഞ്ചായത്തിലെ മേൽകടയ്ക്കാവൂർ എ.ഡി.എസ് വാർഷികാഘോഷം മേൽകടയ്ക്കാവൂർ ഗവ.എൽ.പി.എസിൽ നടന്നു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ സുഭാഷ് ഉദ്ഘാടനം ചെയ് തു. എ.ഡി.എസ് ചെയർപേഴ് സൺ സിജി ഉണ്ണികൃഷ് ണൻ അദ്ധ്യക്ഷനായി. സമ്മാനവിതരണവും മുതിർന്നവരെ ആദരിക്കലും ജില്ലാ പഞ്ചായത്തംഗം അഡ്വ.ശ്രീകണ് ഠൻ നായരും, മുഖ്യപ്രഭാഷണം പഞ്ചായത്ത് പ്രസിഡൻ്റ് എസ് ഡീനയും നിർവ്വഹിച്ചു. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി മണികണ് ഠൻ, എൻ നസീഹ, ചിറയിൻകീഴ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജി ചന്ദ്രശേഖരൻ നായർ, കോൺഗ്രസ് ജില്ലാ സെക്രട്ടറി രാജശേഖരൻ നായർ എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം എസ് ശ്രീലത സ്വാഗതവും മിനിദാസ് നന്ദിയും പറഞ്ഞു. മേൽകടയ്ക്കാവൂർ സ് കൂളിലേക്ക് ഫാൻ സംഭാവന ചെയ് തു. ചടങ്ങിൽ മുപ്പതോളം കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തുകൊണ്ടുള്ള രണ്ട് ദിവസം നീണ്ടുനിന്ന നിരവധി പരിപാടികൾ അവതരിപ്പിച്ചു.
