കടയ്ക്കാവൂർ: കീഴാറ്റിങ്ങൽ കിടുത്തട്ട് അമ്പലത്തിലെ നിലവറയിൽ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചി പൊട്ടിച്ച് പണവും, സ്വർണ പൊട്ടുകളും മോഷണം നടത്തിയ പ്രതി പിടിയിൽ. കീഴാറ്റിങ്ങൽ പാലാംകോണം പന്തുവിള മേലേ പുളിയറ വീട്ടിൽ ഗോവിന്ദൻ മകൻ അനിക്കുട്ടൻ (37) ആണ് പിടിയിലായത്. നഗരൂർ, ചിറയിൻകീഴ്, കല്ലമ്പലം, ആറ്റിങ്ങൽ ഭാഗങ്ങളിൽ അമ്പലങ്ങൾ കേന്ദ്രീകരിച്ച് ഒരു ഡസനോളം മോഷണങ്ങൾ നടത്തിയിട്ടുള്ള പ്രതി ആദ്യമായാണ് പോലീസ് പിടിയിലാകുന്നത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി. പി.വി. ബേബിയുടെ നേതൃത്വത്തിൽ കടയ് ക്കാവൂർ എസ്.ഐ. വിനോദ് വിക്രമാദിത്യൻ, ഗ്രേഡ് എസ്.ഐ. മാഹീൻ, സി.പി.ഒമാരായ സന്തോഷ്, അരുൺ, ബിനു, ബിനോജ്, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
