പ്രേംനസീർമെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ 1986 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ സ്നേഹ സംഗമത്തിന്റെ ഭാഗമായി കൂന്തള്ളൂരിലെ പ്രേംനസീറിന്റെ വീട്ടിൽ ഒത്തുചേർന്നു. വിദ്യാലയംവിട്ട് പല ഇടങ്ങളിലെത്തിയപ്പോഴും പ്രേംനസീറിന്റെ നാട്ടുകാരാണെന്നതിനാൽ തങ്ങൾക്ക് വലിയ സ്നേഹമാണ് കിട്ടുന്നതെന്ന് ഒത്തുകൂടിയവർ പറഞ്ഞു.മഹാനായ കലാകാരനോടുള്ള ആദവുകൊണ്ടാണ് അദ്ദേഹത്തിന്റെ വീട്ടിൽ ഒത്തുകൂടാൻ തീരുമാനിച്ചതെന്ന് അവർ പറഞ്ഞു.
സ്നേഹസംഗമത്തിൽ പങ്കുചേരാൻ പ്രേംനസീറിന്റെ സഹോദരി അനിസാബീവി, എഴുത്തുകാരൻ ചിറയിൻകീഴ്സലാം ,കവി രാധാകൃഷണൻ കുന്നുംപുറം എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.ചടങ്ങിൽ പി.എ. റഹിം അധ്യക്ഷനായി.കെ.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.മനു സി.എസ്,സുകു എ,ഷിബു എം,ഹർഷകുമാർ ജി.എസ് തുടങ്ങിയവരായിരുന്നു സ്നേഹസംഗമത്തിന്റെ പ്രധാന സംഘാടകർ.സംഗമത്തോടനുബന്ധിച്ച് ഒത്തുചേർന്നവർ കലാപരിപാടികൾ അവതരിപ്പിച്ചു.