ആറ്റിങ്ങല്‍: കായികമേഖലയിലെ ജനകീയമായ നൂതന മാതൃകയാണ് ഐ.പി.എല്ലെന്ന് ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആറ്റിങ്ങല്‍ സണ്‍സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ്ബും നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഐ.പി.എല്‍ മാതൃകയിലെ ഫ്‌ളഡ് ലൈറ്റ് ടൂര്‍ണമെന്റിന്റെ ക്രിക്കറ്റ് താര ലേലം ആറ്റിങ്ങല്‍ ഗവ.കോളേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ തനത് കായിക ഇനമായ വള്ളംകളി വരെ ഇന്ന് ഐ.പി.എല്‍. മാതൃകയിലാണ് സംഘടിപ്പിക്കുന്നത്. ദേശങ്ങള്‍ക്കും ഭാഷകള്‍ക്കും അപ്പുറത്തേക്ക് വള്ളംകളിയുടെ പ്രചാരം എത്തുന്നതിന് ഇത് സഹായകമായി. കേരളത്തിന്റെ ടൂറിസം വികസനത്തിനും ഇത് ആക്കം കൂട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് ഒരു ക്രിക്കറ്റ് ക്ലബ്ബ് തുടര്‍ച്ചയായി 21 വര്‍ഷം ഫ്‌ളഡ് ലൈറ്റ് ടൂര്‍ണമെന്റ് നടത്തുന്നുവെന്നത് വലിയ കാര്യമാണന്നും ഇതര ക്ലബ്ബുകള്‍ക്ക് മാതൃകയാണന്നും മന്ത്രി പറഞ്ഞു. അനൂപ്, അരുണ്‍, രതീഷ് രവീന്ദ്രന്‍, മനാസ് രാജ്, ബാബുരാജ്, വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി. അമ്മാസ്, അറ്റ്‌ലസ് യു.റ്റി.സി., കാമിയോ ട്രിവാന്‍ഡ്രം, മുല്ലശ്ശേരി, എ.വി.കൊല്ലം, ഗോള്‍ഡന്‍ ജാഗ്വാര്‍, കിംഗ്‌സ്, പേസ് പോളി, സിറ്റി ബോയ്‌സ് കാലിക്കട്ട്, ബ്ലൂ വെയില്‍സ്, എസ്.ആര്‍.ടി. 10, റ്റി.ബി.സി. കാര്‍ണിവെല്‍ എന്നീ ടീമുകളാണ് ലേലത്തില്‍ പങ്കെടുത്തത്. ഐക്കണ്‍ പ്ലേയര്‍ ഇനത്തില്‍ ഏറ്റവും ഉയര്‍ന്ന തുകക്ക് വൈശാഖ്, ഉമേഷ്, കണ്ണന്‍ പൂവാര്‍, രോഹിത്, അരുണ്‍അശോക്, അനീഷ്, സോളമന്‍, ബിനീഷ്, സുമേഷ്, ജിതിന്‍, സച്ചു എന്നിവരെ 4000 രൂപ വീതം ചെലവാക്കി ക്ലബ്ബുകള്‍ നേരിട്ട് ഏറ്റെടുത്തു. ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് വി.വി.കണ്ണനെ ഗോല്‍ഡന്‍ ജാഗ്വാര്‍ കരസ്ഥമാക്കി. ജനുവരി 3 മുതല്‍ 5 വരെ തീയതികളിലാണ് ടൂര്‍ണമെന്റ്.
