അയിരൂർ: ബൈക്ക് മോഷ്ടിച്ചു വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചു ഉപയോഗിച്ച കേസിൽ അയിരൂർ കായൽപുറം സ്വദേശി ഉണ്ണിക്കുട്ടൻ(കൊച്ചുണ്ണി-23) അറസ്റ്റിലായി. കരിമ്പാലൂർ ശ്രീനാരായണ സ്കൂളിന് സമീപം അനിഴം വീട്ടിൽ രാജേന്ദ്രന്റെ ബൈക്കാണ് മോഷ്ടിച്ചു വ്യാജ നമ്പർ പ്ലേറ്റിൽ ഓടിച്ചത്. ബൈക്കും പിടിച്ചെടുത്തു. അയിരൂർ എസ്ഐ ഡി.സജീവ്, അഡിഷനൽ എസ്ഐ അജയകുമാർ, സിപിഒമാരായ സജീവ്, സിബി, കിഷോർലാൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് രഹസ്യ നീക്കത്തിൽ പ്രതിയെ പിടികൂടിയത്
