Search
Close this search box.

മാതൃകയായി അഞ്ചുതെങ്ങ് മാമ്പള്ളി ഗ്രാമവികസന സമിതി.

eiC4QFA76860

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് മാമ്പള്ളി അസോസിയേഷനും മമ്പള്ളി ഗ്രാമ വികസന സമിതിയും സംയുക്തമായി ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. പരിസര ശുചീകരണത്തിന്റെ ആവശ്യകതയും വ്യക്തികൾ അതിന് വഹിക്കേണ്ട പങ്കും പ്രദേശവാസികളിൽ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ശുചീകരണ പരിപാടി സംഘടിപ്പിച്ചത്.

അഞ്ചുതെങ്ങ് മണ്ണാക്കുളം മുതൽ പോളക്കൾ വരെയുള്ള റോഡിന്റെ ഇരുവശങ്ങളും പ്രദേശവാസികൾ സംഘടിച്ച് ശുചീകരിക്കുകയായിരുന്നു. വനിതകളും കുട്ടികളുമടക്കം നൂറോളം പേർ ഈ യജ്ഞത്തിൽ പങ്കെടുത്തു. മുൻപും വേറിട്ട പ്രവർത്തനങ്ങളുമായി ഭാഗമായി അഞ്ചുതെങ്ങ് മാമ്പള്ളി അസോസിയേഷനും മാമ്പള്ളി ഗ്രാമ വികസന സമിതിയും രംഗത്ത് എത്തിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!