ശാർക്കര: ശാർക്കര പൊങ്കാലയ്ക്ക് യു.ആർ.എഫ് റെക്കോർഡ്. 2019 ഇൽ നടന്ന ശാർക്കര പൊങ്കാലയിൽ ഒരു അമ്പലത്തിന്റെ കോംപൗണ്ടിനുള്ളിൽ ഏറ്റവും കൂടുതൽ പേർ പൊങ്കാലയിട്ടതിനാണ് റെക്കോർഡ് ലഭിച്ചത്. 70021 പേർ പൊങ്കാലയർപ്പിച്ചുവെന്നാണ് കണക്ക്. ശാർക്കര പൊങ്കാല യൂണിവേഴ്സൽ റിക്കോർഡസ് ഫോറമിൽ ഇടം നേടിയത് കേരളത്തിന് തന്നെ അഭിമാനമാണ്.