നെടുമങ്ങാട് : ദോശ ചെറുതായി എന്നാരോപിച്ചു നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സംഘർഷം. ഇന്ന് രാവിലെ 11.45 ഓടെയാണ് ഒരു വിഭാഗം ആളുകൾ സംഘർഷമുണ്ടാക്കിയത്. ഹർത്താൽ ദിനമായതിനാൽ നെടുമങ്ങാട് കടകൾ ഒന്നും തുറന്നിരുന്നില്ല. ഇതേ തുടർന്ന് ജില്ലാ ആശുപത്രി വളപ്പിലെ ഭക്ഷണ ശാലയിൽ നല്ല തിരക്കായിരുന്നു. ആശുപത്രിയിൽ ഉള്ളവരും പുറത്ത് നിന്നുള്ളവരും ഭക്ഷണം കഴിക്കാൻ എത്തിയതോടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഇതിനിടയിലാണ് ആശുപത്രിയിൽ കൂട്ടിരിക്കുന്ന ചിലർ വന്നു മസാല ദോശയ്ക്കു ഓർഡർ കൊടുത്തത്. ഇവർക്ക് ലഭിച്ച ദോശ ചെറുതാണെന്നും പറഞ്ഞു തുടങ്ങിയ വാക്കേറ്റം കാന്റീൻ നടത്തിപ്പുകാരുമായി സംഘർഷത്തിൽ എത്തി. അവിടെയുണ്ടായിരുന്ന മറ്റു ചിലർ പോലീസിനെ വിളിച്ചതോടെ അക്രമികൾ ഓടി രക്ഷപെട്ടു. ക്യാന്റീനിൽ നാശനഷ്ടമുണ്ട്.