Search
Close this search box.

ദുരന്തങ്ങൾ ഒഴിവാക്കാൻ ആറ്റിങ്ങൽ അഗ്നിരക്ഷാ നിലയത്തിന്റെ പരിധിയിൽ വിവിധ പ്രദേശങ്ങളിൽ പ്രത്യേക സേഫ്റ്റി ബീറ്റ് ഓഫീസർമാർ

eiKN99S62130

ആറ്റിങ്ങൽ : കേരളത്തിൽ തുടരെത്തുടരെ ദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ കേരളാ അഗ്നി രക്ഷാസേന സംസ്ഥാനത്തൊട്ടാകെ പഞ്ചായത്ത് തലത്തിൽ വകുപ്പിലെ ഉദ്യോഗസ്ഥരെ സേഫ്റ്റി ബീറ്റ് ഓഫീസർമാരായി നിയമിക്കുന്നു.

ഓരോ അഗ്നിരക്ഷാനിലയത്തിന്റേയും പരിധിയിൽ വരുന്ന പ്രദേശങ്ങൾ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവ കണക്കിലെടുത്ത് ആവശ്യമായ സേഫ്റ്റി ബീറ്റുകൾ സൃഷ്ടിച്ച് അവയുടെ ചുമതല ഓരോ സേഫ്റ്റി ഓഫീസറെ ചുമതലപ്പെടുത്തുന്നു. പ്രസ്തുത പ്രദേശത്ത് വരുന്ന സുരക്ഷാ പ്രശ്നങ്ങൾ വിശദമായി പഠിച്ച് ജനങ്ങളിൽ ആവശ്യമായ സുരക്ഷാ അവബോധം സൃഷ്ടിച്ച് ഉചിതമായ കർമ്മ പരിപാടികളിലൂടെ സമൂഹത്തിന് സുരക്ഷ ഉറപ്പ് വരുത്തുകയാണ് ഇതിന്റെ പ്രഥമ ലക്ഷ്യം ,അതിലൂടെ ദുരന്തങ്ങൾ ഉണ്ടാകാതെയും അഥവാ ഉണ്ടായാൽ മെച്ചപ്പെട്ട രീതിയിൽ അത് നേരിടാൻ സമൂഹത്തെ പ്രാപ്തരാക്കുകയും, സേഫ്റ്റി ഓഫീസർമാർ അവരവരുടെ പരിധിയിൽപ്പെട്ട പ്രദേശങ്ങളിലെ പഞ്ചായത്ത് അധികാരികൾ, റവന്യൂ അധികാരികൾ, റസിഡൻസ് അസ്സോസിയേഷൻ, സിവിൽ ഡിഫൻസ്, സന്നദ്ധ സംഘടനകൾ, മറ്റ് കൂട്ടായ്മകൾ എന്നിവകളുമായി നിരന്തരം ബന്ധപ്പെട്ട് അതാത് പ്രദേശത്തെ അപകട സാധ്യതകളെ കുറിച്ച് പഠിച്ച് പ്രത്യേക ടീമുകൾ സജ്ജമാക്കി അവരുമായി സഹകരിച്ച് നാടിന്റെ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. ആറ്റിങ്ങൽ അഗ്നിരക്ഷാ നിലയത്തിന്റെ പരിധിയിൽ വരുന്ന പഞ്ചായത്തുകളും മുൻസിപ്പാലിറ്റിയും ചുമതലയുള്ള സേഫ്റ്റി ബീറ്റ് ഓഫീസർമാരും…..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!