Search
Close this search box.

അഭയം തേടി സ്റ്റേഷനിൽ; വൃദ്ധയ്ക്ക് ജനമൈത്രി പോലീസ് സുരക്ഷ ഒരുക്കി.

ei2SL7E77130

കാട്ടാക്കട : തനിക്കു അഭയം നൽകണം എന്ന അപേക്ഷയുമായി പോലീസ് സ്റ്റേഷനിൽ എത്തിയ വൃദ്ധയ്ക്ക് ഒടുവിൽ ജനമൈത്രി പോലീസ് സുരക്ഷ ഒരുക്കി. മക്കളുടെ ആശ്രയം നൽകാത്തതിനെ തുടർന്നാണ് പൂവച്ചൽ ഉണ്ടാപ്പാറ വഴുതനമുകൾ വടക്കേക്കര വീട്ടിൽ ഓമന (80) കാട്ടാക്കട പോലീസിനെ സമീപിച്ചത്. തുടർന്ന് കാട്ടാക്കട മാർത്തോമ്മാ വൃദ്ധ സദനത്തിൽ ജനമൈത്രി പോലീസ് ഇവരെ എത്തിച്ചത്.

മുന്നേ ഇതേ ആവശ്യവുമായി ഓമനപോലീസിനെ സമീപിച്ചിരുന്നു. അന്ന് പോലീസ് ഓമനയുടെ മക്കളെയും മരുമക്കളെയും വിളിച്ചു ഇവർക്ക് സംരക്ഷണം നൽകണം എന്നു നിർദ്ദേശം നൽകി ഇവരെ ഒരുമിച്ചു വിട്ടിരുന്നു. എന്നാൽ വീണ്ടും അതേ ആവശ്യം ഉന്നയിച്ചു വീണ്ടും എത്തിയതോടെയാണ് ഓമനയുടെ ആഗ്രഹപ്രകാരം തന്നെ വൃദ്ധസദനത്തിൽ എത്തിക്കാൻ തീരുമാനിച്ചത്.

കാട്ടാക്കട ഇൻസ്‌പെക്ടർ ഡി. ബിജുകുമാർ, എസ് ഐ ഗംഗ പ്രസാദ്, എസ് ഐ റ്റി സുരേന്ദ്രൻ, വനിതാ സി പി ഒ ഉഷ. ജെ, സി പി ഒ വിനോദ്, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ ആയ അനിൽകുമാർ, സി പി ഒ ഹരികുമാർ എന്നിവർ ചേർന്നാണ് വൃദ്ധയ്ക്ക് അഭയകേന്ദ്രം ഒരുക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!