Search
Close this search box.

മംഗലപുരത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ പിടികൂടി

eiOJOTR32165

മംഗലപുരം : ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഹെൽത്ത് ഇൻസ്പെക്ടർമാരെയും ആരോഗ്യ വകുപ്പ് ജീവനക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് മംഗലപുരം മേഖലയിൽ നടത്തിയ ഭക്ഷ്യസുരക്ഷാ പരിശോധനയിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തി. ബേക്കറി ഉത്പാദന കേന്ദ്രങ്ങളായ ബോർമകളിൽ നടത്തിയ പരിശോധനകളിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നവയും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ ആഹാര പദാർത്ഥങ്ങൾ അലക്ഷ്യമായി സൂക്ഷിച്ച ബിസ്മി, മാത, സംസം തുടങ്ങിയ ബോർമകൾ ഉദ്യോഗസ്ഥർ പൂട്ടിച്ചു. നിരവധി ബേക്കറി ഷോപ്പുകളിൽ നടന്ന പരിശോധനയിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും പിഴയിനത്തിൽ 24 ,800 രൂപ ഈടാക്കുകയും ചെയ്തു. നിരവധി ഹോട്ടലുകളിൽ നടന്ന പരിശോധനയിൽ ദിവസങ്ങൾ പഴക്കമുള്ള ആഹാര പദാർത്ഥങ്ങൾ കണ്ടെത്തി നശിപ്പിച്ചു. തുടർന്ന് വിവിധ മാർക്കറ്റുകളിൽ പരിശോധന നടത്തി മണ്ണിട്ട് മത്സ്യവില്പന നടത്തിയ കച്ചവടക്കാർക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. പുത്തൻതോപ്പ് ഹെൽത്ത് സൂപ്പർവൈസർ ശശിയുടെ നേതൃത്വത്തിൽ മംഗലപുരം, പുത്തൻതോപ്പ്, അണ്ടൂർക്കോണം, തോന്നയ്ക്കൽ, പുതുകുറിച്ചി തുടങ്ങിയ ആരോഗ്യ കേന്ദ്രങ്ങളിലെ എച്ച്.ഐ മാരായ വിശ്വനാഥൻ, അഖിലേഷ് , ഷിബു, പ്രീത, സന്തോഷ് തുടങ്ങിയവരും, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും പഞ്ചായത്ത് ജീവനക്കാരും പരിശോധനയിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!