ആറ്റിങ്ങൽ : ആറ്റിങ്ങൽ സബ് ജയിലിന് മുന്നിൽ കൂട്ടിയിട്ടിരുന്ന വാഹനങ്ങളിൽ തീ പിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 2:15 ഓടെയാണ് സംഭവം. കൂട്ടിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിയത്. പോലീസ് പല കേസുകളിലായി പിടികൂടിയ വാഹനങ്ങളിലാണ് തീ പടർന്നു പിടിച്ചത്. ജനങ്ങൾ പരിഭ്രാന്തരായെങ്കിലും ഫയർഫോഴ്സിനെ വിവരമറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തിൽ ഉള്ള കാരണം വ്യക്തമല്ല. ഉയർന്നു പൊങ്ങിയ തീയും പുകയും ആറ്റിങ്ങലിനെ ഒന്നടങ്കം ഭീതിയിലാക്കി..
https://www.facebook.com/153460668635196/posts/488690018445591/?sfnsn=wiwspmo&extid=EEA1b4ykvkX5ymmF