അരുവിക്കര : മുട്ടയ്ക്കാട് സ്വദേശിയായി പതിന്നേഴുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. പള്ളിച്ചൽ സ്വദേശിയും ട്രിപ്പർ ഡ്രൈവറുമായ അരുവിക്കര പൂവൻവിളയിൽ വാടകയ്ക്ക് താമസിക്കുന്ന ജിത്തുവാണ് (22) അറസ്റ്റിലായത്. ഇയാളുടെ സുഹൃത്തിനെ ഇതേ കേസിൽ നെയ്യാറ്റിൻകര പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഒന്നര മാസം മുൻപ് ജിത്തു മറ്റൊരു പെൺകുട്ടിയെ നടുറോഡിൽ വച്ച് തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചത് വിവാദമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
