Search
Close this search box.

വർക്കലയിൽ വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു

eiQ69W674767

വർക്കല: ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് ഏഴുപവൻ സ്വർണാഭരണങ്ങളും 40000 രൂപയും മോഷ്ടിച്ചു. വർക്കല കണ്ണംബ തിരുവോണത്തിൽ ഗോപാലകൃഷ്ണൻനായരുടെ വീട്ടിലാണ് ഞായറാഴ്ച രാത്രി മോഷണം നടന്നത്.

വീടിന്റെ പിൻവാതിൽ കുന്താലിയുപയോഗിച്ച് തകർത്താണ് ഉള്ളിൽക്കടന്നിട്ടുള്ളത്. വീടിനുള്ളിൽ സാധനങ്ങൾ വാരിവലിച്ചിട്ടനിലയിലായിരുന്നു. ഞായറാഴ്ച രാത്രി വീട്ടിൽ ആരുമുണ്ടായിരുന്നില്ല. തിങ്കളാഴ്ച രാവിലെയെത്തി നോക്കിയപ്പോഴാണ് മോഷണം നടന്നതറിയുന്നത്. വർക്കല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!