മാറനല്ലൂർ : വീടിന് സമീപം സൂക്ഷിച്ചിരുന്ന ബൈക്ക് രണ്ടംഗ സഘം കത്തിച്ചെന്ന് പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സംഭവത്തിന് പിന്നിൽ രണ്ട് യുവാക്കളാണെന്ന് മാറനല്ലൂർ നീറാകുഴി സ്വദേശി എസ്. ഷിജു പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മാറനല്ലൂരിനും ആര്യൻകോട് സ്റ്റേഷന്റെയും അതിർത്തിയായതിനാൽ രണ്ട് സ്റ്റേഷനിലും പരാതി നൽകി. പള്ളിയിലെ കരോൾ കഴിഞ്ഞ് സുഹൃത്തിന്റെ ബൈക്കിൽ മടങ്ങിയെത്തിയ ശേഷം വീടിന് സമീപത്താണ് ബൈക്ക് വച്ചിരുന്നത്. പുലർച്ചെ തീയും സ്ഫോടനശബ്ദവും കേട്ട് ഷിജുവെത്തുമ്പോഴേക്കും ബൈക്ക് പൂർണമായി കത്തിനശിച്ചിരുന്നു. സമീപത്തുള്ള പെൺകുട്ടിയെ ശല്യംചെയ്ത യുവാവുമായി കഴിഞ്ഞദിവസം ഷിബു വാക്കുതർക്കം നടന്നിരുന്നു. ക്ഷേത്രത്തിലെ സി.സി ടിവി കാമറ ദൃശ്യങ്ങളിൽ നിന്ന് ബൈക്ക് കത്തിച്ചവരെ കണ്ടെത്താനാകുമെന്നും പരാതിയിൽ പറയുന്നു.