പോത്തൻകോട്ട് കാറും സ്കൂട്ടറും ഇടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരിക്ക്

ei082SQ7747

പോത്തൻകോട് : പോത്തൻകോട് ഒരുവാമൂല ജംഗ്ഷനിൽ കാറിനു പിന്നിൽ സ്കൂട്ടർ ഇടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരിക്ക്. ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. ഒരുവാമൂല ജംഗ്ഷനിൽ വെച്ച് ആൾട്ടോ കാർ പെട്ടെന്ന് ബ്രേക്ക്‌ പിടിച്ചത് കാരണമാണ് സ്കൂട്ടർ ഇടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മേനംകുളം സ്വദേശിനി രാഖിയും മോളുമാണ് അപകടത്തിൽപ്പെട്ടത്. മോൾക്ക് 3അര വയസ്സ് വരുമെന്നാണ് നാട്ടുകാർ പറഞ്ഞത്. ഇവർക്ക് പരിക്കേറ്റതിനെ തുടർന്ന് 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാർ ഡ്രൈവർ വാഹനം റോഡിൽ തന്നെ നിർതിയിട്ട് ഇറങ്ങി ഓടി. ഇയാൾ മദ്യപിച്ചിരുന്നതായി സംശയം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. റോഡിൽ ഗതാഗതം തടസ്സപ്പെടുത്തി കാർ ഇട്ടിട്ട് പോയതിനെ തുടർന്ന് റിക്കവറി വാഹനം ഉപയോഗിച്ച് പോത്തൻകോട് പോലീസ് കാർ സ്റ്റേഷനിലേക്ക് മാറ്റി. സംഭവുമായി ബന്ധപ്പെട്ട് മേൽ നടപടികൾ  സ്വീകരിച്ചു വരുന്നതായി പോത്തൻകോട് പോലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!