ചെറുന്നിയൂർ : ചെറുന്നിയൂരിൽ അക്രമം നടത്തി ഒളിവിൽ പോയ പ്രതി 26 വർഷത്തിന് ശേഷം പിടിയിൽ. 1993 ജനുവരി 12നു ചെറുന്നിയൂർ അമ്പിളിച്ചന്തയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സുനിൽകുമാർ എന്നയാളുടെ കടയിൽ കയറി അയാളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ച് കടയ്ക്ക് തീയിട്ട ശേഷം ഒളിവിൽ പോയ ചെറുന്നിയൂർ വില്ലേജിൽ മുടിയക്കോട് ദേശത്ത് കൊച്ചുവിള വീട്ടിൽ ഹ്യൂബർട്ട് (47)നെയാണ് 26 വർഷങ്ങൾക്ക് ശേഷം വർക്കല പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ
ശ്യാംജി ജി.എസ്, സിപിഒമാരായ സതീഷ്കുമാർ, കിരൺ എസ്.എസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.