Search
Close this search box.

ആകാശ വിസ്മയത്തെ ആഘോഷമാക്കി ബാലസംഘം കിളിമാനൂർ ഏരിയ

ei9NX8G58406

കിളിമാനൂർ: ബാലസംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളമാകെ വലയസൂര്യ ഗ്രഹണം കണ്ടപ്പോൾ കിളിമാനൂരിലെ കൂട്ടുകാരും ഒട്ടും പിന്നിലായില്ല.ആവേശത്തിൻെറ ആഘോഷ തിമർപ്പിൽ ബാലസംഘം കിളിമാനൂർ ഏരിയ കമ്മിറ്റിയും സൂര്യോത്സവത്തെ വരവേറ്റു.ഗ്രഹണവുമായി ബന്ധപ്പെട്ട എല്ലാ അന്ധവിശ്വാസങ്ങളെയും തച്ചുടക്കുകയായിരുന്നു സൂര്യോത്സവം. അതുകൊണ്ട് തന്നെ ഗ്രഹണ സമയത്ത് കൂട്ടുകാർ ഭക്ഷണം കഴിക്കുകയുണ്ടായി.പ്രത്യേകം സജ്ജമാക്കിയ ഫിൽട്ടർ കണ്ണടകളിലൂടെയായിരുന്നു നിരീക്ഷണം. സൂര്യോത്സവവുമായി ബന്ധപ്പെട്ട്‌ 25 ആം തീയതി എല്ലാ മേഖലകളിലും വിശദമായ ശാസ്ത്ര ക്ലാസും വാന നിരീക്ഷണവും ഉണ്ടായിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!