കുറ്റിച്ചൽ : ക്രിസ്മസ് രാത്രിയില്‍ അമ്മയ്ക്കും മക്കള്‍ക്കും നേരെ നടുറോഡില്‍ സദാചാര ആക്രമണം നടന്നുവെന്ന് പരാതി. രണ്ട് ബൈക്കുകളിലായി പിന്തുടര്ന്നെത്തിയ സംഘം മോശമായി പെരുമാറുകയും ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. കാട്ടാക്കട സ്വദേശികള്‍ നല്കിയ പരാതിയില്‍ കേസെടുത്ത പൊലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തു.ഇന്നലെ രാത്രി പതിനൊന്നരയ്ക്ക് ശേഷമാണ് പരാതിക്കാധാരമായ സംഭവം. പേയാട് നിന്നും കുറ്റിച്ചല്‍ ഭാഗത്തേക്ക് സ്കൂട്ടറില്‍ വരികയായിരുന്ന അമ്മയ്ക്കും രണ്ട് ആണ്മക്കള്ക്കും നേരെയാണ് യുവാക്കളില്‍ നിന്നും ദുരനുഭവം ഉണ്ടായത്. കുറ്റിച്ചൽ സ്വദേശി സുനിത മക്കൾ സൂരജ്,ഗൗരവ് എന്നിവർക്കാണ് മദ്യ സംഘത്തിന്റെ മർദ്ദനത്തിൽ നിന്നും പരിക്കേറ്റത്. പേയാടുള്ള കുടുംബത്തിൽനിന്നും കുറ്റിച്ചലിലെ വീട്ടിലേക്ക് പോകുകയായിരുന്ന സുനിതയും മക്കളും. സുനിതയായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. രണ്ട് ബൈക്കുകളിലായി എത്തിയ സംഘം കൂകിവിളിച്ച് സ്കൂട്ടറിന്റെ പിന്നാലെ കൂടി. ഇത് ചോദ്യം ചെയ്തതോടെ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം മൂത്തതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്. പൊലീസില്‍ പരാതി നല്കിയാല് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി കുടുംബം പറയുന്നു. അതേസമയം, ബൈക്കിലെത്തിയവരെ കൂടാതെ മറ്റൊരു സംഘം അക്രമികള്‍ കാറിലും എത്തി ശല്യം ചെയ്തതായി പരാതിക്കാര്‍ പറയുന്നു.
കുടുംബത്തിന്റെ പരാതിയിന്മേല് കേസെടുത്ത് അന്വേഷണം ആരംഭിച്ച കാട്ടാക്കട പൊലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അക്രമി സംഘത്തില്‍ നിന്നും പരിക്കേറ്റ സഹോദരങ്ങള്‍ തിരുവനന്തപുരം ജനറല്‍ ആശൂപത്രിയില്‍ നിന്ന് ചികിത്സ നേടി.