വർക്കല : പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം അഞ്ചാലുംമൂട് പ്രാക്കുളം മഠത്തിൽമുക്ക് ജയ വിലാസത്തിൽ മുംതസീർ (22) ആണ് പിടിയിലായത്. വിവാഹവാഗ്ദാനം നൽകി പലസ്ഥലങ്ങളിൽ കൊണ്ടുപോയി താമസിപ്പിച്ച് പീഡിപ്പിച്ചതായാണ് കേസ്. അയിരൂർ ഇൻസ്പെക്ടർ ജി.രാജ്കുമാർ, എസ്.ഐ. അജയകുമാർ. എ.എസ്.ഐ. ശ്രീകുമാർ, വനിതാ സി.പി.ഒ. അനുപമ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
