ആറ്റിങ്ങൽ : ആറ്റിങ്ങൽ പൂവൻപാറ പാലത്തിന് സമീപം ചപ്പുചവറുകളിൽ നിന്ന് തീപടർന്നു. ഇന്ന് വൈകുന്നേരം 3:20ഓടെയാണ് സംഭവം. ആറ്റിങ്ങൽ ഫയർ സ്റ്റേഷന് സമീപമാണ് സംഭവം. ചപ്പു ചവറുകളിൽ ആരോ തീ ഇട്ടതാവാം തീ പടരാൻ കാരണമെന്നാണ് നിഗമനം. വിവരം അറിഞ്ഞ ഉടൻ തന്നെ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇടപെട്ടു. ഫയർ സ്റ്റേഷനിലെ വാട്ടർ മിസ്റ്റ് വാഹനം ഉപയോഗിച്ച് തീ അണച്ചു.
