Search
Close this search box.

ആറ്റിങ്ങൽ സ്വദേശി മഞ്ജിത്ത് ദിവാകറിന്റെ “കൊച്ചിൻ ശാദി അറ്റ് ചെന്നൈ O3 ” ജനുവരി 3ന് തിയേറ്ററുകളിൽ…

ei1QWYA36826

ആറ്റിങ്ങൽ : ആറ്റിങ്ങൽ സ്വദേശി മഞ്ജിത് ദിവാകർ സംവിധാനം ചെയ്ത ” കൊച്ചിൻ ശാദി അറ്റ് ചെന്നൈ O3 ” 2020 ജനുവരി മുന്നിന് തിയേറ്ററുകളിൽ എത്തും. കേരളത്തിനൊപ്പം തമിഴ്നാട്, ആന്ധ്ര, മുംബൈ, പൂന, കർണാടക, ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ 20 രാജ്യങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും.

പുതുമകൾ ഒട്ടേറെ അവകാശ- പ്പെടാനുള്ള ചിത്രമാണിതെന്നാണ് ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ അഭിപ്രായപ്പെടുന്നത്. ത്രില്ലർ സ്വഭാവമുള്ള ഈ ചിത്രത്തിൽ കന്നഡ സിനിമയിൽ നിന്നും വന്ന അക്ഷത ശ്രീധർ ശാസ്ത്രി ‘ശാദിക’ എന്ന യുവതിയുടെ കഥാപാത്രം അവതരിപ്പിക്കുന്നു.നടനും നിർമാതാവുമായ ആർ കെ സുരേഷ് പ്രധാന വേഷം ചെയ്യുന്ന ചിത്രത്തിൽ നേഹ സക്‌സേന നിർണായക വേഷത്തിലെത്തുന്നു. മലയാളികളുടെ പ്രിയപ്പെട്ട നായിക ചാർമിളയും ചിത്രത്തിലുണ്ട്. വിനോത് കിഷൻ ,സുയോഗ് രാജ് , വിജിൽ വര്ഗീസ് , ആദം ലീ , ശിവാജി ഗുരുവായൂർ , സിനോജ് വര്ഗീസ്,കിരൺ രാജ് ,അബൂബക്കർ ഷൈജു ബി കല്ലറ ,അനുശീലൻ , അശ്വനി , നിയുക്ത ,ബേബി പാർവ്വതി തുടങ്ങി പുതുമുഖങ്ങൾ ഉൾപ്പെടെ തമിഴിലും മലയാളത്തിൽ നിന്നും നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.


എൻ. അയ്യപ്പൻ ഛായാഗ്രഹണവും , റിജേഷ് ഭാസ്കർ തിരക്കഥയും , ഗോഡ് വിൻ വിക്ടർ ഗാനരചനയും, സണ്ണി വിശ്വനാഥ് സംഗീതവും നിർവ്വഹിക്കുന്നു .ഷാജൻ കുന്ദംകുളം പ്രൊഡക്ഷൻ കൺട്രോളറാണ്.

ഏയിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ദുൽ ലത്തീഫ് വടക്കൂട്ടാണ് ഈ ചിത്രം നിർമ്മിക്കുന്നത് .

ബാനർ – AAIM പ്രൊഡക്ഷൻ
സംവിധാനം – മഞ്ജിത്‌ ദിവാകർ
നിർമാണം -അബ്ദുൽ ലത്തീഫ് വടക്കൂട്ട്
എക്സി .പ്രൊഡ്യൂസർ -ടി പി രാജീവ്
രചന -റിജേഷ് ഭാസ്കർ
ഛായാഗ്രഹണം -അയ്യപ്പൻ എൻ
എഡിറ്റർ -മനു
ഗാനരചന -ഗോഡ്‌വിൻ വിക്ടർ
സംഗീതം -സണ്ണി വിശ്വനാഥ്
പശ്ചാത്തല സംഗീതം – സിബു സുകുമാരൻ
ആര്ട്ട് -ബിനീഷ് നന്മണ്ട
പ്രൊ .കൺട്രോളർ -ഷാജൻ കുന്നംകുളം
ലൈൻ പ്രൊഡ്യൂസർ -അഭിഷാദ് പോർകുളം
മേക്കപ്പ് -സുധി കട്ടപ്പന
കോസ്‌റ്റും -റാണ പ്രതാപ്
പ്രൊഡക്ഷൻ ഡിസൈനർ -രാജീവ് മലയാലപ്പുഴ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -മുരളി എരുമേലി ,പ്രേംജി.
അസ്സോ .ഡയറക്ടർ – സജിത്ത് ബാലകൃഷ്ണൻ ,അരുൺലാൽ കരുണാകരൻ ,മണികണ്ഠൻ ,സർത്താജ്
സഹ സംവിധാനം – അനുശീലൻ എസ്, കൃഷ്ണു കെ സാബു , ജിജോ ജോസ് ,സമീർ ഖാൻ ,പ്രശാന്ത് പ്രകാശ്
അസി. ക്യാമെറ – ജാഫർ ഹംസ ,ജയൻ കീഴ്പെരൂർ
സ്റ്റീൽസ് -അജീഷ് ലോട്ടസ്
പി ആർ ഓ – എ എസ് ദിനേശ്
ഡിസൈൻ -സജീഷ് എം ഡിസൈൻ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!