വർക്കല:കുപ്രസിദ്ധ മോഷ്ടാവ് ബൈക്ക് മോഷണക്കേസിൽ അറസ്റ്റിൽ. ഫാന്റം പൈലിയെന്നു വിളിക്കുന്ന ഷാജി(36)യാണ് പിടിയിലായത്. മോഷ്ടിച്ച ബൈക്കുമായി ഞായറാഴ്ച പുലർച്ചെ രണ്ടിന് മാന്തറ ക്ഷേത്രത്തിനു സമീപത്തുനിന്നാണ് അറസ്റ്റുചെയ്തത്. അയിരൂർ ഇൻസ്‌പെക്ടർ ജി.രാജ്കുമാർ, എസ്.ഐ.മാരായ വി.എസ്.അജയകുമാർ, ടി.അജയകുമാർ, എ.എസ്.ഐ.മാരായ ഷുഹൈബ്, സുനിൽകുമാർ, സി.പി.ഒ. ഷജീർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്.
